രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം നടത്തി
1424405
Thursday, May 23, 2024 5:35 AM IST
താമരശേരി: പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം നടത്തി. കോൺഗ്രസ് ഹൗസിൽ ചേർന്ന അനുസ്മരണ യോഗം ഡിസിസി വൈസ് പ്രസിഡന്റ് അന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.സി. മാത്യു, രതീഷ് പ്ലാപ്പറ്റ, നാസർ പുഴങ്കര, ദേവസ്യ ചൊള്ളാമഠം, ബഷീർ പുഴങ്കര, റിയാസ് കാക്കവയൽ, റഷീദ് മലപുറം, സജീവൻ പൂവണ്ണിയിൽ, രാജൻ നെല്ലിമൂട്ടിൽ, ടി.പി. സുബൈർ എന്നിവർ പ്രസംഗിച്ചു.