നിവേദനം നല്കി
1572476
Thursday, July 3, 2025 4:43 AM IST
കോഴിക്കോട്: കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ പണിതീരുന്നത് വരെ താത്കാലിക സ്റ്റേഷൻ ആരംഭിക്കണമെന്നും റോഡപകടങ്ങളും വാഹന തീപിടിത്തങ്ങളും ദേശീയ പാത 66 - ൽ വർധിച്ച സാഹചര്യത്തില്‍ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് അണ്ടർപാസിലെ സ്ഥാലസൗകര്യം ഉപയോഗപ്പെടുത്തണമെന്നും മലബാർ ഡവലപ്മെന്റ് കൗൺസിൽ, കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നിശ്ചിത അകലം പാലിച്ച് ഫയർ യൂണിറ്റുകൾ സ്ഥാപിക്കുക, ഉയരം കൂടിയ കെട്ടിടങ്ങളിലെ തീ അണക്കുന്നതിന് പ്രധാന നഗരങ്ങളിൽ അഗ്നിശമന സേനയ്ക്ക് സ്കൈ ലിഫ്റ്റ് നൽകുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ആവശ്യങ്ങൾ ഉൾപെടുത്തി തയാറാക്കിയ നിവേദനം ഫയർ ആന്‍ഡ് റസ്ക്യൂ ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് കൈമാറി.