കക്കയം ഡാം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
1572481
Thursday, July 3, 2025 4:57 AM IST
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്നോടുകൂടി കക്കയം ഒന്നാം പാലത്തിന് സമീപമാണ് മരം വീണത്. ഇതേ തുടർന്ന് രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഡാം സൈറ്റിലുള്ള കെഎസ്ഇബി ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരുടെയും വിനോദ സഞ്ചാരികളുടെയും വാഹനങ്ങൾ കുടുങ്ങി. തുടർന്ന് കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി. വിജിത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
ഡാം സൈറ്റ് റോഡ് അരികിൽ ഇത്തരത്തിൽ നിലം പതിക്കാറായി നിൽക്കുന്ന നിരവധി മരങ്ങളുണ്ട്. ഇവയെല്ലാം യാത്രക്കാർക്ക് ഭീഷണിയായി തീർന്നിട്ടുണ്ട്.