കണികാണാന്‍ കൃഷ്ണ വിഗ്രഹങ്ങൾ റെഡി
1416171
Saturday, April 13, 2024 5:16 AM IST
കൊയിലാണ്ടി: വിഷുകാലത്ത് കണി കാണാൻ കൃഷ്ണ വിഗ്രഹം റെഡി. ദേശീയ പാതയിൽ പൂക്കാട് കഴിഞ്ഞ 30 വർഷമായി കഴിയുന്ന കുടുംബങ്ങളാണ് കൃഷ്ണ വിഗ്രഹം നിർമിക്കുന്നത്. പല വലിപ്പത്തിലും, വിവിധ വർണങ്ങളിലും കൃഷ്ണ വിഗ്രഹങ്ങൾ നിർമിച്ചു കഴിഞ്ഞു.
രാജസ്ഥാനില്‍ നിന്നുള്ള പ്രതിമ നിര്‍മാതാക്കളാണ് ദേശീയപാതക്കരികിൽ കൂടാരം കെട്ടി വെള്ള സിമെന്റില്‍ പ്രതിമകള്‍ നിര്‍മിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടനവധി കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നുണ്ട്. മുന്നൂറ് മുതല്‍ 2000 രൂപ വരെ വിലയുള്ള ചെറുതും വലുതുമായ പ്രതിമകളാണ് ഇവിടെ വില്പനയ്ക്കുള്ളത്.
പ്ലാസ്റ്റര്‍ ഓഫ് പാരിസിന്റെയും ഛായങ്ങളുടെയും വില വര്‍ധനവ് വിൽപനയെ ബാധിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു. പ്രത്യേക അച്ചില്‍ നിര്‍മിക്കുന്ന വിഗ്രഹങ്ങള്‍ക്ക് നിറം കൊടുക്കുക കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ്. വണ്ടികളില്‍ വിഗ്രഹങ്ങള്‍ കയറ്റി ദൂര സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കാറുമുണ്ട്.