മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.ടി. സുരേഷ് അന്തരിച്ചു
1415385
Tuesday, April 9, 2024 10:36 PM IST
കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കോഴിക്കോട് ജനയുഗത്തിന്റെ റസിഡന്റ് എഡിറ്ററുമായിരുന്ന കെ.ടി. സുരേഷ് (75) വെള്ളയില്‍ റെയില്‍വേ സ്റ്റേഷനു സമീപം ചോയുണ്ണി മാസ്റ്റര്‍ റോഡില്‍ "സുധന്യ'യില്‍ അന്തരിച്ചു.
സിറാജ് ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, ന്യൂസ് കേരള സായാഹ്ന പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കട്ട് പ്രസ്ക്ലബ് സെക്രട്ടറി, കേരള പത്ര പ്രവര്‍ത്തക യൂണിയന് സംസ്ഥാന എക്സിക്യുട്ടീവ് അംഗം, സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: എന്‍.കെ.വിജയകുമാരി (റിട്ട. ട്രഷറി ഡിപ്പാര്‍ട്ട്മെന്റ്). മക്കള്‍: സൂരജ് കെ.ടി. (ബംഗളുരു), ധന്യ സുരേഷ് (കോഴിക്കോട്). മരുമക്കള്‍: വിനോദ് ദാസ് (ബിസിനസ്), ദീപ സൂരജ്. സഹോദരങ്ങള്‍: ആശ ഗോകുലന് (പരപ്പനങ്ങാടി), പരേതനായ കെ.ടി. രമേശ് (ഹുന്സൂര്സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്‍മന്ത്രി മുല്ലക്കര രത്നാകരന് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന് അനുശോചിച്ചു.