ബോംബ് രാഷ്ട്രീയം പുതുതലമുറ ഇഷ്ടപ്പെടുന്നില്ല: ജെബി മേത്തർ എംപി
1415315
Tuesday, April 9, 2024 6:57 AM IST
പേരാന്പ്ര: വീടുകളിൽ ബോംബുകൾ നിർമിച്ച് നാട്ടിലും കുടുംബങ്ങളിലും സമാധാനന്തരീക്ഷം തകർക്കുന്ന സിപിഎം നയം തിരുത്തേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണെന്നും ബോംബ് രാഷ്ട്രീയം പുതുതലമുറ ഇഷ്ടപ്പെടുന്നില്ലെന്നും മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി.
വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ഷാഫി പറന്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് ചക്കിട്ടപ്പാറ പഞ്ചായത്ത് 41, 42 ബൂത്തുകളുടെ കുടുംബ സംഗമം തോട്ടുപുറം ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സമാധാനം നശിപ്പിക്കുന്നവർക്ക് സ്വപ്നങ്ങൾ കാണാൻ കഴിയില്ല. സിദ്ധാർഥന്റെ കൊലപാതകം പൈശാചികമാണ്. കുട്ടികളെ കാന്പസുകളിലേക്ക് വിടാൻ രക്ഷിതാക്കൾ ഭയക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഉള്ളത്. ഇതിനെതിരേ പ്രതികരിക്കാൻ ശേഷിയുള്ള ഇന്ത്യാ മുന്നണിയിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും ജെബി മേത്തർ പറഞ്ഞു. ജയിംസ് തോട്ടുപുറത്ത് അധ്യക്ഷത വഹിച്ചു.
കോണ്ഗ്രസ് നേതാവ് ജിതേഷ് മുതുകാട്, ഡിസിസി ജനറൽ സെക്രട്ടറി പി. വാസു, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയേടത്ത്, മുസ്ലിം ലീഗ് നേതാവ് വഹീദാ പാറേമ്മൽ, കേരള കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ്, കേരള കോണ്ഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കി, ഉമ്മർ തണ്ടോറ, ഗിരിജ ശശി, ജോർജ് മുക്കള്ളിൽ, റെജി കോച്ചേരി, അമ്മദ് പെരിഞ്ചേരി, ബാബു കൂനന്തടം, തോമസ് ആനത്താനം, ഗിരീഷ് കോമച്ചംകണ്ടി, സിന്ധു വിജയൻ, ബേബി മുക്കത്ത്, എബിൻ കുംബ്ലാനി, തങ്കച്ചൻ കളപ്പുര, അജിത കൃഷ്ണകുമാർ, സുമതി ലാൽ എന്നിവർ സംബന്ധിച്ചു.