വന്യമൃശല്യത്തിനെതിരേ തോട്ടുമുക്കത്ത് ജനകീയ പ്രതിഷേധം
1396622
Friday, March 1, 2024 4:43 AM IST
തോട്ടുമുക്കം: വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരേ തോട്ടുമുക്കത്ത് വൻ ജനകീയ പ്രതിഷേധം. കിഫയുടെ നേതൃത്വത്തിൽ തോട്ടുമുക്കം പൗരാവലിയാണ് പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്. ഭീഷണിയുയർത്തുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കണമെന്നും വന്യജീവി പെരുപ്പം തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കിഫ ഷൂട്ടേഴ്സ് ക്ലബ് കോഡിനേറ്റർ ജോർജ് കേവിള്ളിൽ അധ്യക്ഷത വഹിച്ചു. സാബു വടക്കേപടവിൽ, ശിവദാസൻ, അബൂട്ടി വളപ്പിൽ, മാത്യു തറപ്പുതൊട്ടി, കിഫ ജില്ലാ കമ്മിറ്റി അംഗം ജിയോ വെട്ടുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.