പുതുപ്പാടിയിൽ ഉജ്ജീവനം പദ്ധതിക്ക് തുടക്കമായി
1396126
Wednesday, February 28, 2024 5:10 AM IST
താമരശേരി: പുതുപ്പാടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് അനുവദിച്ച ഫണ്ടുപയോഗിച്ച് അതിദാരിദ്ര്യ നിർമാർജനം ഉപജീവന പദ്ധതി (ഉജ്ജീവനം) ആരംഭിച്ചു. സർവേ നടത്തി ഉപജീവനം ആവശ്യമുള്ള എട്ട് ഗുണഭോക്താക്കൾക്കാണ് കുടുംബശ്രീ മിഷൻ വിവിധ ഉപജീവന പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ചത്.
വെസ്റ്റ് കൈതപ്പൊയിൽ വാർഡിലെ ഗുണഭോക്താവായ യശോദ ആരംഭിച്ച ദേവിക തട്ടുകടയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൻ ഷീബ സജി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഷിജു ഐസക്, പഞ്ചായത്ത് മെമ്പർ ഉഷ വിനോദ്, വൈസ് ചെയർപേഴ്സൺ ഗീത ഗോപാലൻ പങ്കെടുത്തു.