"ക​ർ​ഷ​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​വ​ർ​ക്കേ വോ​ട്ടു​ള്ളൂ’
Wednesday, February 21, 2024 4:45 AM IST
മു​ള്ള​ൻ​കു​ന്ന്: ക​ർ​ഷ​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​വ​ർ​ക്കേ വോ​ട്ടു​ള്ളൂ​വെ​ന്ന് എ​കെ​സി​സി താ​മ​ര​ശേ​രി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം​പ​റ​ന്പി​ൽ. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ള്ള​ൻ​കു​ന്നി​ൽ ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യു​ന്പോ​ൾ ക​ർ​ഷ​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​ത​രു​ന്ന പാ​ർ​ട്ടി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​വു​വെ​ന്നും അ​ദ്ദേ​ഹം ക​ർ​ഷ​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മ​രു​തോ​ങ്ക​ര ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് കൈ​ത​ക്കു​ളം പ്ര​സം​ഗി​ച്ചു.