വന്യജീവി ശല്യത്തിനെതിരേ പ്രതിഷേധം ശക്തം
1394240
Tuesday, February 20, 2024 7:32 AM IST
പെരുവണ്ണാമൂഴി: വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകി മനുഷ്യരെ മറക്കുന്ന രീതി അധികാരികൾ തിരുത്തണമെന്ന് ചെന്പനോട സെന്റ് ജോസഫ് ഇടവക വികാരി ഫാ. റോയി കൂനാനിക്കൽ. വന്യജീവി ആക്രമണത്തിനെതിരേ ചെന്പനോട ഇടവക സംഘടിപ്പിച്ച സമര ജ്വാലയുടെ സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാട്ടാനകളും കടുവയും പുലിയും കാട്ടുപോത്തും മനുഷ്യരെ വേട്ടയാടുകയാണ്.
വിദേശ രാജ്യങ്ങളിൽ വന്യജീവി പെരുപ്പം നിയന്ത്രിക്കാൻ നിയമവും സംവിധാനവുമുണ്ട്. ഇവിടെ അതു നടപ്പിലാകുന്നില്ലെന്നും ഫാ. റോയി കൂനാനിക്കൽ പറഞ്ഞു. ഫാ.ജോസ് പുത്തേട്ടുപടവിൽ, ടോമി വള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ചക്കിട്ടപാറ: വന്യജീവി ആക്രമണത്തിനെതിരേ പേരാന്പ്ര മലയോരത്തെ ഇടവകകളിൽആയിരങ്ങളുടെ പ്രതിഷേധ ജ്വാല ഉയർന്നു. ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയിൽ വികാരി ഫാ.പ്രിയേഷ് തേവടിയിൽ, അസി. വികാരി ഫാ. ജോസഫ് ചവറനാൽ, ബാബു കൂനന്തടം,ബെന്നി മാളിയേക്കൽ, സാബു പുളിക്കൽ, ജോസ് തോട്ടുപുറത്ത്, ജെയ്സണ് തെങ്ങുംപിള്ളി, ബോണി ആനത്താനം, ബേബി വട്ടോട്ടു തറപ്പേൽ, അബ്രാഹം പള്ളിത്താഴത്ത്, സാബു കരിപ്പോട്ട്, ഷാൽവിൻ പള്ളിത്താഴത്ത്, ബിജു പനമറ്റം, ക്രിസ്റ്റി തോണക്കര എന്നിവർ നേതൃത്വം നൽകി. പെരുവണ്ണാമൂഴി ഫാത്തിമ മാതാ ഇടവകയിൽ വികാരി ഫാ. അബ്രാഹം വള്ളോപ്പിള്ളി, ട്രസ്റ്റിമാരായ തോമസ് വടക്കേടത്ത്, അഗസ്റ്റിൻ വാഴക്കടവത്ത്, ജോസ് കുഴിവേലി, ജോസ് കല്ലൂർ എന്നിവർ നേതൃത്വം നൽകി. പൂഴിത്തോട് അമലോത്ഭവ മാതാ ഇടവകയിൽ വികാരി ഫാ. മാത്യു ചെറുവേലിൽ, ബ്രദർ അഗസ്റ്റിൻ ചെറുവേലിൽ, എകെസിസി രൂപതാ പ്രതിനിധി ജോണ്സണ് പുകമല,
പാരീഷ് സെക്രട്ടറി ബേബി കുന്പളാനിയിൽ, ട്രസ്റ്റിമാരായ ജെയിംസ് അന്പാട്ട്, ജോസ് കുളത്താൽ, ജോസ് ചീരമറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.
മുതുകാട് ക്രിസ്തുരാജ ഇടവകയിൽ വികാരി ഫാ.ജെയിംസ് വാളിമലയിൽ, ബെന്നി കുറുമുട്ടത്ത്, ബാബു ഒളോമന, ടോമി പുത്തൻപുര, സണ്ണി കൊമ്മറ്റത്തിൽ, ചെറിയാൻ കൊമ്മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. പടത്തുകടവ് തിരുകുടുംബ ഇടവകയിൽ വികാരി ഫാ. ഫ്രാൻസിസ് വെള്ളംമാക്കൽ, ട്രസ്റ്റിമാരായ തോമസ് ഫിലിപ്പ് നരിക്കാട്ട്, ബാബു ജോസഫ് ചക്കാലയിൽ, ആന്റണി ഇരുവുചിറ, ടെന്നീസ് കുന്നത്ത് എന്നിവർ നേതൃത്വം നൽകി.