കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു
1393454
Saturday, February 17, 2024 5:28 AM IST
കൂരാച്ചുണ്ട്: പകൽ സമയം കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാർഡ് ഓട്ടപ്പാലത്തെ കർഷകൻ കാനാട്ട് ഏബ്രഹാമിന്റെ കൃഷിയിടത്തിൽ ഇന്നലെ രാവിലെയാണ് സമീപത്തെ ഭൂവുടമയായ നെടിയപാലായിൽ സിജോ കാട്ടുപന്നിയെ കണ്ടത്.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ വിവരം അറിയിക്കുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശ പ്രകാരം കാട്ടുപന്നിയെ വെടിവച്ച് കൊല്ലുകയുമായിരുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ കർഷകരായ ജോർജ് മൂങ്ങാംമാക്കൽ, ഏബ്രഹാം കുരിശുംമൂട്ടിൽ എന്നിവരാണ് കട്ടുപന്നിയെ വെടിവച്ച് കൊന്നത്. വാർഡ് മെമ്പർ വിൻസി തോമസ്, പഞ്ചായത്തംഗം സണ്ണി പുതിയകുന്നേൽ എന്നിവരും സന്നിഹിതരായി. വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പന്നിയെ സംസ്കരിച്ചു.