കോഴിക്കോട്: വിമന്‍ ഇന്ത്യന്‍ അസോസിയേഷന് സുവര്‍ണ ജൂബിലി ആഘോഷം 29ന് വൈകിട്ട് അഞ്ചരയ്ക്ക് തളി പത്മശ്രീ കല്യാണ മണ്ഡലപത്തില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രസിഡന്റ് ഗീതാ നാരായണന് അധ്യക്ഷത വഹിക്കും. മേയര്‍ ഡോ.ബീനാ ഫിലിപ്പിനെ ചടങ്ങില്‍ ആദരിക്കും. 1973-ലാണ് സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. തളി പത്മശ്രീ കല്യാണ മണ്ഡപം നിര്‍മിച്ചത് അസോസിയേഷനാണ്. പ്രസിഡന്റ് ഗീതാ നാരായണന്, സെക്രട്ടറി ലക്ഷ്മി ശിവകുമാര്‍, ട്രഷറര്‍ രാധാമണി മോഹനചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.