പ്രവര്ത്തകന് മര്‍ദനം: ഡിസിപിക്കെതിരേ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്
1374059
Tuesday, November 28, 2023 1:28 AM IST
കോഴിക്കോട് : നവകേരള സദസിനോടനുബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ അക്രമത്തിനെതിരേ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ആരോപിച്ചു.യുഡിഎഫ് നേതാവിനെ ആക്രമിച്ച പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ല.
കെഎസ് യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിന്റെ കഴുത്തിൽ പിടിച്ച് ആക്രമിച്ച ഡിസിപി കെ.ഇ. ബൈജുവിനെ സസ്പെന്‍ഡ് ചെയ്യണം. സൂരജിന് വെള്ളം കുടിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഡിസിപിക്കെതിരേ പരാതി കൊടുക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
എരഞ്ഞിപ്പാലത്താണ് മുഖ്യമന്ത്രിയെ വി.ടി. സൂരജ് ഉൾപ്പെടെയുള്ള പ്രവർത്തകർ കരിങ്കൊടി കാണിക്കാനെത്തിയത്. ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.