നിപയെ അതിജീവിച്ച ഹനാൻ മുഹമ്മദ് വീണ്ടും സ്കൂളിലേക്ക്
1374057
Tuesday, November 28, 2023 1:28 AM IST
കുറ്റ്യാടി: നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണത്തോടു മല്ലടിച്ചിരുന്ന ഹനാൻ മുഹമ്മദിനെ പ്രത്യേകിച്ച് കുറ്റ്യാടി സ്വദേശികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആഴ്ചകളോളം മരണത്തോടു മല്ലടിച്ച് ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഹനാൻ ഇന്നലെ സ്കൂളിലെത്തി.
വീടിനടുത്തുള്ള കള്ളാട് എൽപി സ്കൂളിൽ എത്തിയ ഹനാന് അധ്യാപകരും സഹപാഠികളും ചേർന്ന് ഹൃദ്യമായ സീകരണം നൽകി. കൂട്ടുകാർ കരഘോഷത്തോടെ സ്വീകരിച്ചു. സ്കൂൾ ലീഡർ പൂച്ചെണ്ട് നൽകി. നിപ ബാധിച്ചു മരിച്ച കുറ്റ്യാടി കള്ളാട് സ്വദേശി മുഹമ്മദിന്റെ മകനാണ് ഹനാൻ.
ഉപ്പ മരണമടഞ്ഞതിനു പിന്നാലെ ഹനാൻ അതീവ ഗുരുതരാവസ്ഥയിലായത് വീട്ടുകാരെയും നാട്ടുകാരെയും സങ്കടക്കടലിലാഴ്ത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് സ്കൂളിൽ ഹനാനെ സ്വീകരിക്കാൻ എത്തിയിരുന്നു.