പ്രളയത്തിൽ വീടിന്റെ സംരക്ഷണ കെട്ട് തകച്ചയിലായിട്ടും നടപടിയില്ലെന്ന് പരാതി
1337248
Thursday, September 21, 2023 7:43 AM IST
കൂരാച്ചുണ്ട്: 2018-ൽ ഉണ്ടായ പ്രളയത്തെ തുടർന്ന് വീടിന്റെ സംരക്ഷണ കെട്ട് തകർച്ചയിലായിട്ടും നടപടിയാകാത്തതിനെതിരേ പരാതി.
കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാർഡ് ഇരുപത്തെട്ടാംമൈലിൽ താമസിക്കുന്ന പാലടിയിൽ മുത്തോറനും കുടുംബവുമാണ് വീടിന്റെ മുറ്റം തകർച്ചയിലായതിനെ തുടർന്ന് വീടിന് അപകട ഭീഷണി നേരിട്ട് കഴിയുന്നത്. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ മുൻഭാഗം തോടാണ്.
പ്രളയത്തിൽ വീട്ടുമുറ്റത്തിന്റെ കെട്ട് തകർച്ചയിലായി. ഇപ്പോൾ ബാക്കിയുള്ള ഭാഗവും തകർച്ചയിലാണുള്ളത്. കൂലിവേല ചെയ്ത് കഴിയുന്ന കുടുംബനാഥനായ മുത്തോറൻ ഇത് സംബന്ധിച്ച പരാതി പഞ്ചായത്തിലും വില്ലേജ് ഓഫീസിലും നൽകി കാത്തിരുന്നിട്ടും ഒരു നടപടിയുമായില്ലെന്നാണ് പരാതി പറയുന്നത്. കെട്ട് തകർന്ന് വീടിന് ഭീഷണിയായി തീർന്ന അവസ്ഥയിൽ ഏറെ ഭയപ്പെട്ടാണ് കഴിയുന്നത്. അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.