കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് വീണ്ടും മുങ്ങി മരണം. കോഴിക്കോട് എരഞ്ഞിപ്പാലം വണ്ടിപ്പേട്ട ചക്കോരത്തുകുളം റോഡിലെ ലക്ഷ്മി ഹൗസിൽ രാജേഷിന്റെ മകൻ ആർ. അമൽ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.
കളക്ടറുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും മുന്നറിയിപ്പുകൾ അവഗണിച്ചാണ് ആളുകൾ പുഴയിൽ എത്തിയത്. നാരങ്ങാത്തോട് ഭാഗത്ത് എത്തിയ ആളുകളെ തിരിച്ചയച്ചെങ്കിലും ആനക്കാംപൊയിൽ വഴി വന്ന നാലംഗ സംഘത്തിൽപെട്ട യുവാവാണ് മുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ഉടൻ കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.