കൂരാച്ചുണ്ട് ക്ഷീരസംഘത്തിന് കൗ ലിഫ്റ്റ് കൈമാറി
1280058
Thursday, March 23, 2023 12:20 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ കൗ ലിഫ്റ്റ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ക്ഷീരോത്പാദക സഹകരണ സംഘം ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സിമിലി ബിജു, ആൻസമ്മ ജോസഫ്, കൂരാച്ചുണ്ട് വെറ്റിനറി സർജൻ ഡോ. കാർത്തിക, കെവിഎൽഐ ടി.സി. ബേസിൽ, സംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളത്തിൽ, സെക്രട്ടറി ബെസ്ലിൻ മഠത്തിനാൽ എന്നിവർ പ്രസംഗിച്ചു.