കുളത്തുവയൽ-ഹൈസ്കൂൾ റോഡ് തുറന്നു
1265845
Wednesday, February 8, 2023 12:11 AM IST
ചക്കിട്ടപാറ: ഗ്രാമപഞ്ചായത്ത് 13ാം വാർഡ് കുളത്തുവയൽ-ഹൈസ്കൂൾ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ നുസ്രത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.
അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം നടത്തിയത്. സിസ്റ്റർ സെലിന, ടി. കുഞ്ഞമ്മദ്,വാർഡ് കൺവീനർ ഗിരീഷ് കോമച്ചംകണ്ടി, കെ.എം. ഗോപാലൻ, ഉമ്മർ പുതുക്കുടി, സജൻ, അജയ്.കെ സാജൻ എന്നിവർ പ്രസംഗിച്ചു.