പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു
1265215
Sunday, February 5, 2023 11:22 PM IST
മുക്കം: പ്രൊഫഷണൽ കോഴ്സുകൾക്ക് ഉൾപ്പെടെ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് പ്രോത്സാഹനവും പഠന പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു.
2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, ടി.കെ അബൂബക്കർ, കോമളം തോണിച്ചാൽ, സെക്രട്ടറി ടി. ആബിദ, അസി. സെക്രട്ടറി പ്രിൻസിയ തുടങ്ങിയവർ പ്രസംഗിച്ചു.