വയനാട് ബദൽ റോഡ്: പൂഴിത്തോട്ടിലെ റിലേ സമരത്തിന് പിന്തുണയുമായി കെസിവൈഎം
1264671
Saturday, February 4, 2023 12:05 AM IST
ചക്കിട്ടപാറ: പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാത്ത വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി പൂഴിത്തോട്ടിൽ നടന്നുവരുന്ന റിലേ സമരത്തിനും ഒപ്പുശേഖരണത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെസിവൈഎം മരുതോങ്കര മേഖലാ കമ്മിറ്റി.
ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പാറത്തോട്ടത്തിൽ, ആനിമേറ്റർ സിസ്റ്റർ ക്ലാരിസ്, എംഎസ്എംഐ പ്രസിഡന്റ് അബിൻ ആൻഡ്രൂസ്, സെക്രട്ടറി ലിറ്റോ തോമസ്, രൂപതാ സെക്രട്ടറി മെൽറ്റോ മാത്യു,
സംസ്ഥാന സമിതിയംഗം റിച്ചാൾഡ് ജോൺ, മേഖലാ ട്രഷറർ അമൽ ലൈനാച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള കെസിവൈഎം പ്രവർത്തകരാണ് സമര പന്തലിൽ എത്തി പിന്തുണ അറിയിച്ചത്.