കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു
Saturday, January 28, 2023 12:47 AM IST
ച​ക്കി​ട്ട​പാ​റ: കൃ​ഷി ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ച കേ​സി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പേ​രാ​മ്പ്ര കോ​ട​തി വെ​റു​തെ വി​ട്ടു. കൃ​ഷി​ഭ​വ​ൻ മു​ഖേ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം നാ​ളീ​കേ​ര സം​ഭ​ര​ണം ന​ട​ത്തി​യ​തി​ന്‍റെ തു​ക ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് 2016-ൽ ​ച​ക്കി​ട്ട​പാ​റ കൃ​ഷി ഓ​ഫീ​സ​റെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ഉ​പ​രോ​ധി​ച്ചി​രു​ന്നു. സം​ഭ​രി​ച്ച നാ​ളി​കേ​രം വി​ൽ​പ​ന ന​ട​ത്തി​യി​ട്ടും ക​ർ​ഷ​ക​ർ​ക്ക് തു​ക ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. സ​മ​ര​ത്തെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ​ക്ക് തു​ക ല​ഭി​ക്കു​ക​യും ചെ​യ്തു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി​തേ​ഷ് മു​തു​കാ​ട്, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് നേ​താ​ക്ക​ളാ​യ ജോ​ർ​ജ് മു​ക്ക​ള്ളി​ൽ, ഐ​പ്പ് വ​ട​ക്കേ​ത​ടം,ബാ​ബു കൂ​നം​ത​ടം, തോ​മ​സ് ആ​ന​ത്താ​നം, അ​ശോ​ക​ൻ മു​തു​കാ​ട്, ജോ​സ് കാ​രി​വേ​ലി, ഗി​രീ​ഷ് കോ​മ​ച്ചം​ക​ണ്ടി, പാ​പ്പ​ച്ച​ൻ കൂ​നം​ത​ടം, സെ​മി​ലി സു​നി​ൽ,ജ​സ്റ്റി​ൻ രാ​ജ്, ത​ങ്ക​ച്ച​ൻ ഇ​ട​മ​ന,മൂ​സ ചെ​റു​വോ​ട്ട്, സ​ജി പു​ളി​ക്ക​ൽ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.