വീടിനു മുകളിലേക്ക് വാഹനം ഇടിച്ചു കയറി
1246147
Tuesday, December 6, 2022 12:08 AM IST
മുക്കം: മണ്ണെടുക്കുന്നതിനായി കൊണ്ട് വന്ന ഹിറ്റാച്ചി ലോറിയിലേക്ക് കയറ്റുമ്പോൾ നിയന്ത്രണം വിട്ട ലോറി വീടിന്റെ മുകളിലേക്ക് പാഞ്ഞുകയറി.
ചെറുവാടി തനെങ്ങപ്പറമ്പ് കോനോത്ത് സുഹറാബിയുടെ വീടിനു മുകളിലേക്കാണ് ലോറിനിയന്ത്രണം വിട്ടു ഇടിച്ചു കയറിയത്. വാഹനം വീടിന് മുകളിൽ തങ്ങി നിന്നതിനാൽ വലിയൊരു അപകടം ഒഴിവായി. ആർക്കും കാര്യമായ പരുക്കുകളില്ല. ലോറി നാട്ടുകാരും തൊഴിലാളികളും ചേർന്ന് വീടിനു മുകളിൽ നിന്ന് ഇറക്കി