കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു
1244672
Thursday, December 1, 2022 12:27 AM IST
തോട്ടുമുക്കം: വിഴിഞ്ഞത്ത് അതിജീവനത്തിനായി പോരാടുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തെ വർഗീയവത്ക്കരിച്ച് അവരെ വർഗീയ വാദികളും വികസന വിരുദ്ധരുമായി ചിത്രീകരിക്കുന്ന അധികാരികളുടെ നിലപാടിനെ കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം മേഖല യോഗം ആപലപിച്ചു.
നാലുമാസത്തിലധികമായി നടന്നുവരുന്ന തീരജനതയുടെ സമരത്തിന് പരിഹാരം കാണാത്തത് സംസ്ഥാന ഗവൺമെന്റിന്റെ ആത്മാർത്ഥത ഇല്ലായ്മ കൊണ്ടാണ്. വികസനത്തിന്റെ പേരിൽ ആരെയും ബലിയാടാക്കാൻ പാടില്ല. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് യോഗം ഗവൺമെന്റി നോട് ആവശ്യപ്പെട്ടു. മൂന്നിന് തോട്ടുമുക്കം അങ്ങാടിയിൽ മേഖലാതല പ്രതിഷേധ റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം മേഖല ഡയറക്ടർ ഫാ. ആന്റോ മൂലയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മേഖലാ പ്രസിഡന്റ് സാബു വടക്കേപ്പടവിൽ അധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി ജയിംസ് തൊട്ടിയിൽ, താമരശേരി രൂപത വൈസ് പ്രസിഡന്റ് തോമസ് മുണ്ടപ്ലാക്കൽ, യൂണിറ്റ് പ്രസിഡന്റ് ഷാജു പനക്കൽ, ട്രഷറർ ജിയോ വെട്ടുകാട്ടിൽ, ജോസ് പാലിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.