വയനാട്ടിൽ മാവോവാദികൾ പോസ്റ്ററുകൾ പതിച്ചു
1224380
Saturday, September 24, 2022 11:57 PM IST
മക്കിയാട്: വയനാട്ടിലെ തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുഞ്ഞോം ടൗണിൽ മാവോവാദികൾ പോസ്റ്ററുകൾ പതിച്ചു. ബാനർ കെട്ടി. ബസ് കാത്തിരിപ്പുകേന്ദ്രത്തിലും കടയുടെ ഭിത്തിയിലുമാണ് പോസ്റ്ററുകൾ പതിച്ചത്.
ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലാണ് ബാനർ സ്ഥാപിച്ചത്. ഇന്നലെ രാവിലെയാണ് പോസ്റ്ററുകളും ബാനറും പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. അവകാശ നിഷേധത്തിനു എതിരേയും ഭൂമിയുടെ ഉടമാവകാശത്തിനായും പോരാട്ടത്തിനിറങ്ങാൻ ആദിവാസികളോടുള്ള ആഹ്വാനമാണ് ബാനറിലും പോസ്റ്ററുകളിലും. പ്രകൃതിദുരന്ത ബാധിതർക്കു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും പോസ്റ്ററുകളിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.