ജലജീവൻ പദ്ധതി കേന്ദ്ര സംഘം സന്ദർശിച്ചു
1297614
Saturday, May 27, 2023 12:21 AM IST
മങ്കട: മങ്കട പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംഘം സന്ദർശനം നടത്തി. ജലജീവൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്ര ജലശക്തി മന്ത്രാലയത്തിൽ നിന്നുള്ള രണ്ടംഗ സംഘമാണ് പഞ്ചായത്തിൽ സന്ദർശനം നടത്തിയത്.
ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് അഡ്വ. അസ്ഗർ അലിയുടെ നേതൃത്വത്തിൽ അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. പിന്നീട് ഗ്രാമപഞ്ചായത്ത് ഹാളിൽ വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജല അഥോറിറ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, നിർവഹണ സഹായ ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം ചർച്ച ചെയ്തു. സന്ദർശനത്തിന്റെ ഭാഗമായി പഞ്ചായത്തിൽ ഹൗസ് കണക്ഷൻ നൽകിയിട്ടുള്ള വിവിധ വീടുകൾ സന്ദർശിക്കുകയും പഞ്ചായത്തിൽ നടപ്പാക്കുന്ന മാലിന്യ സംസ്കരണ ഉപാധികൾ പരിചയപ്പെടുകയും ചെയ്തു.