ഐഎസ്ആർഒ ചാരകേസ്: ജോണ്‍ മുണ്ടക്കയത്തിന്റെ പുസ്തക പ്രകാശനം നാളെ
1573438
Sunday, July 6, 2025 6:50 AM IST
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിനെ ആസ്പദമാക്കി മുതിർന്ന മാധ്യമപ്രവർത്തകൻ ജോണ്‍ മുണ്ടക്കയം രചിച്ച ചാരം എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ നടക്കും.
നാളെ വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഐഎസ്ആർഒ ചെയർമാൻ ജി. മാധവൻ നായർ പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിക്കും. മുൻ ഡിജിപി രമണ്‍ ശ്രീവാസ്തവ പുസ്തകം ഏറ്റുവാങ്ങും.
മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ, ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഡി. ശശികുമാർ, സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. സിസ തോമസ്, ഡോ. അച്യുത് ശങ്കർ ആർ. നായർ, നോവലിസ്റ്റ് ജി.ആർ ഇന്ദുഗോപാൻ, ക്രിസ്റ്റസ് ക്ലീറ്റസ് തുടങ്ങിയവർ പങ്കെടുക്കും.