ബൈക്കിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു
1568917
Friday, June 20, 2025 10:19 PM IST
നേമം : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളായണി ശാന്തിവിള കീഴതില്‍ തുണ്ടുവിളാകത്ത് വീട്ടില്‍ കമലമ്മ (77) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാവിലെ നേമം താലൂക്ക് ആശുപത്രിക്ക് സമീപത്തായാരുന്നു അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലമ്മയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു.
പരതേനായ ചെല്ലപ്പനാണ് ഭര്‍ത്താവ്. മക്കള്‍ : ഉണ്ണികൃഷ്ണന്, അരുണ്‍. മരുമകള്‍ : രാധിക ദേവി. സഞ്ചയനം തിങ്കൾ രാവിലെ ഒന്‍പതിന്.