നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
1568916
Friday, June 20, 2025 10:19 PM IST
വലിയതുറ: നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വളളക്കടവ് വലിയതോപ്പ് സ്വദേശി ജ്യോതിഷ് ജോസഫ് (21) ആണ് മരിച്ചത്.
വെളളിയാഴ്ച വൈകുന്നേരം 5.30ന് വെട്ടുകാട് ജംഗ്ഷനു സമീപം ജ്യോതിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിൽ. വലിയതുറ പോലീസ് കേസെടുത്തു.