ലൂർദ് മൗണ്ട് സ്കൂളിൽ വായന വാരാഘോഷം തുടങ്ങി
1568892
Friday, June 20, 2025 6:36 AM IST
വെമ്പായം: കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ലൂർദ് മൗണ്ട് പബ്ലിക് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായന വരാഘോഷം "പുസ്തകനിറവ് 2025' സ്കൂൾ ഓഡിറ്റോറിയത്തിൽ മുൻ ചീഫ് സെക്രട്ടറിയും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസിലറുയിരുന്ന കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു.
പൂർവാധ്യാപികയും എഴുത്തുകാരിയുമായ സുനീധി ദേവിയെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജർ പീറ്റർ വാഴേപറമ്പിൽ, സുപ്പീരിയർ റവ. ബ്രദർ കെ.ടി. മാത്യു, സിബിഎസ്സി വിഭാഗം പ്രിൻസിപ്പൽ ഡോ. ഷാഫി തോംസൺ,
ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. ജോസ് ഡി. സുജീവ്, പിടിഎ പ്രസിഡന്റ് റീബ ജാസിം മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. തുടർന്ന് വേദിയിൽ നടന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിനു മികവേകി.