സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ വായനദിന പ്രഭാഷണം സംഘടിപ്പിച്ചു
1568886
Friday, June 20, 2025 6:27 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് വായനദിന പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ നോവലിസ്റ്റ് വി. ഷിനിലാൽ പ്രഭാഷണം നടത്തി. മനുഷ്യനു ഭൗതികമായ പരിണാമം മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും വൈകാരികമായ പരിണാമം ഇനിയും സംഭവിച്ചിട്ടില്ലായെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇന്നുവരെയുള്ള ഒരു സംവിധാനത്തെ; ഒരു ചിന്തയെ പുതുക്കിപണിയാനുള്ള സ്ഫുരണമാണ് സർഗാത്മകത എന്നത്. നമ്മുടെ നിശബ്ദതയിൽ, നമ്മുടെ നിസഹായതയ്ക്കു മുന്നിൽ നാം നോക്കി നിൽക്കെതന്നെ ഒരു ജനത ഈ പ്രപഞ്ചത്തിൽ നിന്നുപോലും ഇല്ലാതാകുന്നുണ്ട്. പുതുതലമുറയുടെ വായനാഭിരുചിയിൽ നാടിന്റെ ചരിത്രംകൂടി ഇടം നേടേണ്ടതുണ്ടെന്നും ഷിനിലാൽ അഭിപ്രായപ്പെട്ടു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എഡിറ്റർ ഡോ. പി. സുവർണ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. ജോസഫൈൻ എന്നിവർ ആശംസകൾ അറിയിച്ചു. എഡിറ്റോറിയൽ അസിസ്റ്റന്റ് എം. പ്രത്യൂഷചന്ദ്രൻ സ്വാഗതവും ലൈബ്രേറിയൻ എം. ബിനുകുമാർ നന്ദിയും പറഞ്ഞു.