വൈഎംസിഎ പ്രവർത്തനങ്ങൾ മഹത്തരം: കവി പ്രഭാവർമ
1568883
Friday, June 20, 2025 6:27 AM IST
തിരുവനന്തപുരം: ലോകമെന്പാടും വൈഎംസിഎ പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്ന വിവിധ രംഗങ്ങളിലെ പ്രവർത്തനങ്ങൾ മഹത്തരമെന്ന് പ്രശസ്തകവി പ്രഭാവർമ. അതിന്റെ ഗുണഫലങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും ഒരു പോലെ ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈ എംസിഎ കേരള റീജന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ സർവീസ്, ലിറ്ററേച്ചർ ബോർഡുകളുടെ ഉദ്ഘാടനവും എഴുത്തുകാർക്കുള്ള പുരസ്കാര നിർവഹണവും നടത്തുകയായിരുന്നു അദ്ദേഹം.
വൃക്കരോഗികൾക്കുള്ള ഡയാലിസിസ് സഹായവും സ്മാർട്ട് ലൈബ്രറികളുടെ സ്ഥാപനവും ഇതിന്റെ ഭാഗമായി തിരുവനന്തപുരം വൈഎംസിഎയിൽ നടന്ന ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു. ഡോ. ജോർജ് ഓണക്കൂർ, ഡോ. ബി. സന്ധ്യ, ഡോ. ഫൗസിയ യൂനുസ് എന്നിവർ 25,000 രൂപയുടെ സാഹിത്യ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രഫ. അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.
ജോണ് ജി. കൊട്ടറ, സാലു പതാലിൽ, കുര്യൻ തൂന്പുങ്കൽ, കെ.വി. തോമസ്, റവ. ബി.വി. ജയകുമാർ, അഡ്വ. ഇടിക്കുള സഖറിയ, ഷെവ. കോശി എം. ജോർജ് എന്നിവർ പ്രസംഗിച്ചു.