കളത്ര വിമല ഇംഗ്ലീഷ് സ്കൂളിൽ വായനദിനം ആഘോഷിച്ചു
1568881
Friday, June 20, 2025 6:27 AM IST
നെടുമങ്ങാട്: കളത്ര വിമല ഇംഗ്ലീഷ് വിദ്യാലയത്തിൽ വായനദിനം ആഘോഷിച്ചു. ഗവേഷണ വിദ്യാർഥിനി അനർഘ സനൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് കുഴിനാപ്പുറത്ത് നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ഉദ്ബോധിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ജേക്കബ് ഇടയിലഴികത്ത്, സിസ്റ്റർ സെബിൻ മരിയ എന്നിവർ വായനദിന ആശംസകൾ നേർന്നു. വായനയുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട കുട്ടികളുടെ വീഡിയോ പ്രദർശനവും നടത്തി.