ബ്ലോക്ക് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ ദുരൂഹത
1513089
Tuesday, February 11, 2025 5:59 AM IST
പാറശാല: ബ്ലോക്ക് ഓഫീസ്തകര്ത്ത സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ഓഫിസിനുള്ളിലും പുറത്തും ഒട്ടേറെ കാമറകള്‍ ഉള്ള സ്ഥലത്ത് സിസിടിവിയുടെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്ക് മുന്‍പ് നിലച്ചതാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.
വിശാലമായ കോണ്‍ഫറന്‍സ് ഹാളിലെ സീലിംഗ് തകര്‍ത്തതും വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കുന്നതും പുറത്ത് കേള്‍ക്കാത്തത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.കാറിന്റെ മുന്‍ വശത്തെ ഗ്ലാസ് തകര്‍ക്കാതെ വശങ്ങളിലെ ഗ്ലാസ് തകര്‍ത്ത ശേഷം കോണ്‍ഫറന്‍സ് ഹാളിലെ സൗണ്ട് ബോക്സ്, മൈക്ക്, കുറെ ഫയലുകള്‍ എന്നിവ അകത്ത് നിക്ഷേപിച്ചിട്ടുണ്ട്.
ഹാളിലെ സീലിംഗ് തകര്‍ക്കാന്‍ ശ്രമിച്ച കൊടിചുറ്റിയ കമ്പി ഓഫിസിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് എത്തിയ തെരുവ്നായ ആര്‍ടി ഓഫീസിനു പിന്നില്‍ കൂടെ ബ്ലോക്ക് ഓഫീസില്‍ കടന്ന ശേഷം മുന്‍വശത്തെ ഗേറ്റ് വഴി പാറശാല ജംഗ്ഷനില്‍ എത്തി നിന്നു. പാറശാല പോലീസ് അന്വേഷണം തുടങ്ങി.
25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അക്രമത്തിനു പിന്നില്‍ മോഷണ സാധ്യതയും സാമൂഹിക വിരുദ്ധ ആക്രമണവും പൊലീസ് തള്ളിക്കളയുന്നു. അക്രമത്തിനുകൂടുതല് പേര് പങ്കെടുത്തിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികളില്‍ അഴിമതി ഉണ്ടെന്ന പരാതികള്‍ നിലനില്‍ക്കേ തുടര്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉള്ള നീക്കമാണ് അക്രമത്തിനു പിന്നില്‍ പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.