വേളി സെന്റ് തോമസ് പള്ളിയിലെ ഒരുക്ക ധ്യാനം സമാപിച്ചു
1513111
Tuesday, February 11, 2025 6:12 AM IST
തിരുവനന്തപുരം: വേളി സെന്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം വിവാഹവ്രത നവീകരണ ദിനാചരണത്തോടെ സമാപിച്ചു.
ഇടവക ഭവനങ്ങളുടെ വെഞ്ചെരിപ്പ്, കൗണ്‍സലിംഗ്, ഓരോ കുടുംബങ്ങളുടെയും ആത്മസ്ഥിതി വിചിന്തനം ചെയ്തുകൊണ്ടുള്ള പ്രത്യേക പ്രാർഥന എന്നിവ ഉൾച്ചേർത്ത് മഞ്ഞുമ്മൽ കർമലീത്ത വൈദികർ നയിച്ച പരന്പരാഗത മിഷൻ ധ്യാനത്തിന് ധ്യാനഗുരുവായ ഫാ. ബാബു പോൾ, അസിസ്റ്റന്റ് പ്രൊവിൻഷാൾ ഫാ.പ്രസാദ് എന്നിവർ നേതൃത്വം നൽകി.
ഒരുക്കദിനത്തിന്റെ സമാപനകർമങ്ങൾക്ക് ഫാ. ആന്റണി കാനപ്പള്ളി മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ അന്തോണീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് വെളി സെന്റ് തോമസ് ദേവാലയം. 14 നു കൊടിയേറുന്ന തിരുനാൾ 23 നു സമാപിക്കും.