നെടുമങ്ങാട് -മഞ്ച- അരുവിക്കര- വട്ടിയൂർക്കാവ് -കിഴക്കേകോട്ട റൂട്ടിൽ ബസ് സർവീസുകൾ വെട്ടിച്ചുരുക്കി, യാത്രാക്ലേശം രൂക്ഷം
1513096
Tuesday, February 11, 2025 5:59 AM IST
നെടുമങ്ങാട് : നിത്യേന നൂറുകണക്കിന് വിദ്യാർഥികൾ യാത്ര ചെയ്യുന്ന നെടുമങ്ങാട് മഞ്ച അരുവിക്കര വട്ടിയൂർക്കാവ് കിഴക്കേകോട്ട റൂട്ടിൽ ബസ് സർവീസുകൾ കൃത്യസമയത്ത് ഇല്ലാത്തത് യാത്ര ക്ലേശം രൂക്ഷമാക്കി.രാവിലെ എട്ട് മുതൽ ഒൻപതുവരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളുടെ ഏക ആശ്രയം റൂട്ടിലെ കെഎസ്ആർടിസി ബസ് സർവീസുകൾ മാത്രം ആണ്.
രാവിലെ ഉണ്ടായിരുന്ന മഞ്ച-കിഴക്കേകോട്ട ബസ് സർവീസുകൾ ഇപ്പോൾ തോന്നും പോലെയാണ് സർവീസ് നടത്തുന്നത്. ഒരു ബസിൽ മൂന്ന് ബസിന്റെ ആളുകളെ കുത്തിനിറച്ച് ആണ് സർവീസ് നടക്കുന്ന ത്.പലപ്പോഴും ഇത് അപകടങ്ങൾക്ക് കാരണമായി മാറുന്നു.
മഞ്ച അരുവിക്കര റോഡ് ഗ ട്ടറുകൾ നിറഞ്ഞ് തകർന്ന നിലയിൽ ആയതിനാൽ കെഎസ്ആർടിസി ബസ്സിൽ തിങ്ങിനിറഞ്ഞു പോകുന്ന യാത്രക്കാർ ഏറെ പാടുപെട്ടാണ് യാത്ര ചെയ്യുന്നത്.