പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി
1513092
Tuesday, February 11, 2025 5:59 AM IST
പാറശാല: പാറശാല ബ്ലോക്ക് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും കുറ്റവാളികളെ പിടികൂടണമെന്നുള്ള ആവശ്യപ്പെട്ട്പാറശാല -പരശുവയ്ക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.
എല്‍ഡിഎഫ് ബ്ലോക്ക് ഭരണസമിതി നടപ്പിലാക്കിയ പദ്ധതികളില്‍ വന്‍ അഴിമതി ഉണ്ടെന്നുള്ള പരാതി വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഉള്ളപ്പോള്‍ തെളിവുകള്‍ നശിപ്പിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് അക്രമണം നടത്തിയിട്ടുള്ളതെന്ന് ഇവർ ആരോപിച്ചു. ധര്‍ണ മുന്‍ എംഎല്‍എ എ.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പാറശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ. കെ. ജസ്റ്റിന്‍രാജ് അധ്യക്ഷതവഹിച്ചു.
കെപിസിസി സെക്രട്ടറി ആര്. വത്സലന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോണ്‍, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്, കോണ്‍ഗ്രസ് കോറ്റാമം മണ്ഡലം പ്രസിഡന്റ് ലിജിത്ത്, കോണ്‍ഗ്രസ് നേതാക്കളായ ജയറാം, ഡാഷര്‍ ഡാനിയല്‍, അനില്‍കുമാര്‍, വിജയകുമാരി, സുമേഷ് വിജയകുമാര്‍, സൈദലി, ജയന്, ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.