യോഗ ചാമ്പ്യൻഷിപ് വിളംബര ജാഥ സമാപിച്ചു
1512788
Monday, February 10, 2025 6:03 AM IST
വെഞ്ഞാറമൂട്: 49-ാമത് ദേശീയ സീനിയർ യോഗാ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചുള്ള വിളംബര ജാഥ സമാപിച്ചു. ശനിയാഴ്ച രാവിലെ ചാലയിൽ ജയിൽകുമാർ ഉദ്ഘാടനം ചെയ്തു. അജിത്ത് അധ്യക്ഷത വഹിച്ചു.
പാളയം, ചാക്ക വൈഎംഎ, കഴക്കൂട്ടം, മംഗലാപുരം, ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വെഞ്ഞാറമൂട്ടിൽ സമാപിച്ചു. സമാപന സമ്മേളനം ഡി. കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ ബാബു രാജൻ അധ്യക്ഷത വഹിച്ചു. ഇ. എ. സലിം, പി.ജി. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗ അസോസിയേഷൻ ഓഫ് കേരളയുടെ വൈസ് പ്രസിഡന്റ് ബി.കെ. ഷംജുവാണ് ജാഥാ ക്യാപ്റ്റൻ. വിനു കുമാറാണ് മാനേജർ. 13 മുതൽ 16 വരെ പിരപ്പൻകോട് രാജ്യാന്തര നീന്തൽ സമുച്ചയത്തിലാണ് യോഗ ചാമ്പ്യൻഷിപ്പ് . 13ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.