ചി​റ​യി​ന്‍​കീ​ഴ്: വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചി​റ​യി​ന്‍​കീ​ഴ് ആ​ന​ത്ത​ല​വ​ട്ടം ക​ല്ലു​കു​ഴി വ​യ​ലി​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷി​ന്‍റെ​യും ഐ​ശ്വ​ര്യ​യു​ടേ​യും മ​ക​ള്‍ അ​ന​ശ്വ​ര (15)യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ബ​ന്ധു​ക്ക​ള്‍ ക​ണ്ട​ത്.

കൂ​ന്ത​ള്ളൂ​ര്‍ പ്രേം ​ന​സീ​ര്‍ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. സ​ഹോ​ദ​രി: അ​ക്ഷ​ര. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റ​യി​ല്‍. ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സ് കേ​സെ​ടു​ത്തു.