പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ വ​ലി​യ​ശാ​ല വാ​ര്‍​ഡി​ല്‍ കോ​വി​ല്‍​ക്ക​ട​വ് ജം​ഗ്ഷ​നി​ല്‍ ആ​രം​ഭി​ച്ച അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് 16ന് ​ഒ​രു​വ​ര്‍​ഷം തി​ക​യു​ന്നു.

100 ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ 11 വാ​ര്‍​ഡു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ നി​ല​വി​ലു​ള്ള​ത്. 2024 ഫെ​ബ്രു​വ​രി 16-ന് ​ആ​ന്‍റ​ണി രാ​ജു എം​എ​ല്‍.​എ​യാ​യി​രു​ന്നു അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്റ​റി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. നി​ല​വി​ല്‍ ദി​നം​പ്ര​തി 60 പേ​ര്‍ ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്. സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് അ​ര്‍​ബ​ര്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലൂ​ടെ ന​ല്‍​കു​ന്ന​ത്.

ലാ​ബ് സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ആ​വ​ശ്യം അ​ധി​കൃ​ത​ര്‍​ക്കു മു​ന്നി​ല്‍ വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തോ​ടു​കൂ​ടി 100-ലേ​റെ​പ്പേ​ര്‍​ക്ക് ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്നും വ​ലി​യ​ശാ​ല വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ അ​റി​യി​ച്ചു.