കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടു പേർ കഞ്ചാവുമായി പിടിയിൽ
1513094
Tuesday, February 11, 2025 5:59 AM IST
കാട്ടാക്കട : കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർ കഞ്ചാവുമായി പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ കൊണ്ണിയൂർ സ്വദേശി വിലങ്ങൻ ഷറഫ് എന്ന് വിളിക്കുന്ന 56 വയസുള്ള ഷറഫുദീൻ, കൊലക്കേസിൽ മുൻ പ്രതിയായ പുനലാൽ മാതളംപാറ സ്വദേശി ഉദയൻ എന്ന് വിളിക്കുന്ന 53 വയസുള്ള ഉദയലാൽ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കൊണ്ണിയൂർ ചക്കിപ്പാറ ജങ്ഷനു സമീപം വച്ചാണ് കെഎൽ 21 എം 5578 ഓട്ടോറിക്ഷയിൽ വിൽപനയ്ക്കായി കടത്തികൊണ്ട് വന്ന 1.160 കിലോഗ്രാം കഞ്ചാവുമായി ഇവർ പിടിയിലായത്.
കാട്ടാക്കട, വെള്ളനാട്, പുനലാൽ ഭാഗങ്ങളിൽ ചില്ലറ വില്പനയ്ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.