സംസ്ഥാന ബജറ്റിനെതിരേ പെൻഷൻകാരുടെ പ്രതിഷേധമിരമ്പി
1513102
Tuesday, February 11, 2025 6:08 AM IST
തിരുവനന്തപുരം: ആറ് ഗഡു ക്ഷാമാശ്വാസം നിഷേധിച്ചും പെൻഷൻ പരിഷ്ക്കരണത്തെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെയും, മെഡിസെപ്പിനെക്കു റിച്ച് നിശബ്ദത പാലിക്കുകയും ചെയ്ത സംസ്ഥാന ബഡ്ജറ്റിനെതിരായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനത്തെ എല്ലാ ട്രഷറികൾക്കു മുമ്പിലും പ്രതിഷേധ പ്രകടനവും, ധർണയും നടത്തി.
പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പെൻഷൻ പേയ്മെന്റ് ട്രഷറിക്കു മുമ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജൻ കുരുക്കൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നെയ്യാറ്റിൻകര മുരളി അദ്ധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് കെ. ആർ. കുറുപ്പ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി. മധുസൂദനൻ, കമ്പറ നാരായണൻ, ബാബു രാജേന്ദ്രൻ നായർ, എസ്. അജയൻ, എസ്. ജെ. വിജയ, സി.കെ. രവീന്ദ്രൻ, ആർ. രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാസിനായർ, ബോസ് ചന്ദ്രൻ, ബാലചന്ദ്രൻ നായർ, കെ. സുധീർ, കെ.ജി, വിനോദ്, സായൂർ ദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലയിലെ വിവിധ ട്രഷറികൾക്ക് മുമ്പിൽ നടന്ന ധർണ ഭാരവാഹികളായ എസ്. സുകുമാരൻ നായർ, തെങ്ങുംകോട് ശശി. ബി. ബാബു രാജ്, വി.സി. റസ്സൽ എസ്. വി. ഗോപകുമാർ, ഡോ. സുശീല, വി.സി. ഡാനി യേൽ, ശശിധരൻ നായർ എന്നിവർ ഉദ്ഘാടനം ചെയ്തു.