പൊഴിയൂർ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പദ്ധതി: മന്ത്രി സജി ചെറിയാൻ
1513106
Tuesday, February 11, 2025 6:08 AM IST
പൊഴിയൂർ: മത്സ്യബന്ധന തുറമുഖം, വിഴിഞ്ഞത്തിനു ശേഷമുള്ള കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പദ്ധതിയാണെന്നും ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കുള്ള എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ. പൊഴിയൂർ മത്സ്യബന്ധന തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊഴിയൂർ നിവാസികൾ ദീർഘകാലമായി ആവശ്യപ്പെടുന്ന പ്രശ്നത്തിന് പരിഹരമാണ് മത്സ്യബന്ധന തുറമുഖം. 25,000 മത്സ്യത്തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
343 കോടി രൂപയുടെ പദ്ധതിയിൽ 200 കോടിയുടെ കേന്ദ്ര അനുമതി ലഭിക്കാനുണ്ട്.