നേമം സഹകരണ ബാങ്ക് : അന്വേഷണം മന്ദഗതിയിലെന്ന് നിക്ഷേപക കൂട്ടായ്മ
1467755
Saturday, November 9, 2024 7:10 AM IST
നേമം: നേമം സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ വെട്ടിപ്പും, അഴിമതിയും അന്വേഷിക്കുന്ന സഹകരണ വകുപ്പിന്റെ 65 പരാതികളിലെ അന്വേഷണം രണ്ട് മാസം കഴിഞ്ഞിട്ടും പൂരോഗതിയിലെത്തുന്നില്ലെന്ന് നിക്ഷേപ കൂട്ടായ്മയുടെ ആക്ഷേപം.
പരാതികളിൽ അന്വേഷണത്തിനായി ഒരു ഉദ്യോഗസ്ഥൻ മാത്രമാണുള്ളതെന്നും പരായുണ്ട്. ബാങ്കിലെ അഴിമതി ആരോപിച്ച് നിക്ഷേപകർ 300-ലേറെ പരാതികളാണ് നേമം പോലീസിന് നൽകിയത്. ബാങ്കിൽ കൈയെഴ്ത്തുള്ള രേഖകളാണ് ഉള്ളതെന്നും രേഖകൾ പലതും ഇപ്പോഴും ഡിജിറ്റൽ രൂപത്തിലാക്കിയിട്ടില്ലെന്നും നിക്ഷേപകർ ആരോപിക്കുന്നു.
പോലീസിനു നൽകിയ പരാതികളിൽ 174 കേസുകളിൽ എഫ്ഐആർ ഇട്ടു. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തീകരിക്കണമെന്നും, പോലീസ് എഫ്ഐആറിൽ പ്രതികളായ ബാങ്കിലെ മുൻ സെക്രട്ടറിമാരെയും മുൻ ഭരണസമിതി ഭാരവാഹികളെയും ഉടനെ അറസ്റ്റ് ചെയ്യണമെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.