മുനമ്പം ഐക്യദാര്‍ഢ്യ ദിനാചരണം സംഘടിപ്പിച്ചു
1478304
Monday, November 11, 2024 6:43 AM IST
തിരുവനന്തപുരം: മുനമ്പം ജനതയ്ക്കു നീതി ലഭ്യമാക്കുക, അന്യായമായ അധിനിവേശങ്ങള്‍ തടയുക, വഖഫ് നിയമം ഭേദഗതി ചെയ്യുക, രാഷ്ട്രീയ പാര്‍ട്ടികളുടെ വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം ഫൊറോന-കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യ ദിനം സംഘടിപ്പിച്ചു.
പിഎംജി ലൂര്‍ദ് പള്ളി അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടി ലൂര്‍ദ് ഫൊറോന വികാരി ഫാ. ജോസഫ് കൈതപ്പറമ്പില് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ജേക്കബ് നിക്കോളാസ് അധ്യക്ഷത വഹിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ലൂര്‍ദ് ഡയറക്ടര്‍ ഫാ.റ്റോണ്‍ പൊന്നാറ്റില്‍, ലൂര്‍ദ് യൂണിറ്റ് പ്രസിഡന്റ് കെ.എസ്.ഫിലിപ്പ്, ലൂര്‍ദ് യൂണിറ്റ് സെക്രട്ടറി എബ്രഹാം ജോസ് പൂത്തോലിൽ തുടങ്ങിയവര്‍ പങ്കെടുത്തു.