നായയുടെ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്തു
1478307
Monday, November 11, 2024 6:43 AM IST
കല്ലറ: തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി കറങ്ങി നടന്ന നായയെ അഗ്നിരക്ഷാ സേനരക്ഷപ്പെടുത്തി. ആഹാര സാധനങ്ങൾ സഹിതം വഴിയിൽ ഉപേക്ഷിച്ചിരുന്ന വലിയ പ്ലാസ്റ്റിക് കുപ്പിയിൽനിന്നും ആഹാരം കഴിക്കുന്നതിനിടയിൽ പാത്രം തലയിൽ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്.
രണ്ടു ദിവസമായി കുപ്പിയുമായി കറങ്ങി നടന്ന നായയുടെ തലയിൽ നിന്നും കുപ്പി നീക്കം ചെയ്യുന്നതിനു നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അടുത്തേക്ക് ചെല്ലുമ്പോൾ നായ ഭയന്നു ഓടുന്നതിനാൽ വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കല്ലറ പഞ്ചായത്ത് ഓഫീസിനു സമീപത്തുവച്ചു വല ഉപയോഗിച്ച് പിടികൂടി കുപ്പി നീക്കം ചെയ്തതിനു ശേഷം നായയെ വിട്ടയച്ചു.