തി​രു​വ​ന​ന്ത​പു​രം : ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ സ്മാ​ര​ക സം​ഗീ​ത നാ​ട്യ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ 32-ാമ​ത് വാ​ര്‍​ഷി​കം, അ​ന​ന്ത​പു​രി നൃ​ത്ത സം​ഗീ​തോ​ത്സ​വം, 112-ാമ​ത് ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ ജ​യ​ന്തി ആ​ഘോ​ഷം എ​ന്നി​വ സ​മാ​പി​ച്ചു.

സ​മാ​പ​ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ലോ​കാ​യു​ക്ത ജ​സ്റ്റി​സ് എ​ന്‍. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ക​ല​യു​ടെ വേ​ദി​ക​ള്‍ ഒ​രു​ക്കാ​ന്‍ ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ സ്മാ​ര​ക സം​ഗീ​ത നാ​ട്യ ക​ലാ​കേ​ന്ദ്രം ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.​ അ​ശ്വ​തി തി​രു​നാ​ള്‍ ഗൗ​രി ല​ക്ഷ്മി ബാ​യ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഷി​ജോ കെ. ​തോ​മ​സി​നെ അ​ശ്വ​തി തി​രു​നാ​ള്‍ ഗൗ​രി ല​ക്ഷ്മി ബാ​യ് ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ പു​ര​സ്‌​കാ​രം 2024 ന​ല്‍​കി ആ​ദ​രി​ച്ചു. ക​ലാ​കേ​ന്ദ്രം ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ​ന ജോ​ര്‍​ജ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

കേ​ന്ദ്ര സം​ഗീ​തന​ാട​ക അ​ക്കാ​ദ​മി​യു​ടെ അ​മൃ​ത് പു​ര​സ്‌​കാ​രം നേ​ടി​യ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന അ​ധ്യാ​പി​ക പ്ര​ഫ. ക​ലാ​ക്ഷേ​ത്ര വി​ലാ​സി​നി, മാ​ധ്യ​മ, ക​ലാ, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ റ​ഹിം പ​ന​വൂ​ര്‍ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ലി​റ്റി​ല്‍ കിം​ഗ്, ലി​റ്റി​ല്‍ ക്വീ​ന്‍, പു​ഞ്ചി​രി, മ​ല​യാ​ളി മ​ങ്ക,കൈ​കൊ​ട്ടി​ക്ക​ളി മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

ലോ​കാ​യു​ക്ത സീ​നി​യ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍ അ​ഡ്വ. എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ക​ലാ​കേ​ന്ദ്രം ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി. രാ​ജ്മോ​ഹ​ന്‍, പ്ര​സി​ഡ​ന്‍റ് ധ​ര്‍​മാല​യം കൃ​ഷ്ണ​ന്‍ നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​ച​ന്ദ്ര​ന്‍, ക​ലാ​കേ​ന്ദ്രം ര​ക്ഷാ​ധി​കാ​രി കെ.പി. ശ​ങ്ക​ര്‍​ദാ​സ്, കേ​ര​ള ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആൻഡ് ഇ​ന്‍​ഡ​സ്ട്രീ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷി​ബു പ്ര​ഭാ​ക​ര്‍, പി​ടിഎ സെ​ക്ര​ട്ട​റി എ​സ്. രാ​ജ്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.