ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടത്തിന്റെ കാരണം ഭിന്നിപ്പിച്ചു ഭരിക്കൽ: ചെറിയാൻ ഫിലിപ്പ്
1478310
Monday, November 11, 2024 6:43 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രമാണ് ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടത്തിനു മുഖ്യകാരണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ്.
മന്ത്രിമാരുടെ എല്ലാവിധ അഴിമതികൾക്കും കൂട്ടുനിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരും സത്യസന്ധരും തമ്മിലുള്ള പരസ്യമായ ചേരിപ്പോരാണ് ഇപ്പോൾ നടക്കുന്നത്.
ചില വകുപ്പുകളിൽ മന്ത്രിയും വകുപ്പു സെക്രട്ടറിമാരും തമ്മിലുള്ള കൂട്ടുകച്ചവടമാണ്. സിപിഎം നേതാക്കൾ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവു നടത്തുന്നു. ഇതിനു വഴങ്ങാത്തവരെ വർഗശത്രുക്കളായി ചാപ്പകുത്തുന്നു.
ചില കഴിവുകെട്ട മന്ത്രിമാരുടെ വകുപ്പുകളിൽ ഉദ്യോഗസ്ഥരുടെ സർവാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.