സെന്റ് ജോൺസ് സ്കൂൾ രജത ജൂബിലി തീം സോംഗ് പുറത്തിറക്കി
1478449
Tuesday, November 12, 2024 6:42 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി തീം സോംഗ് പുറത്തിറക്കി. മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ തീം സോംഗ് പ്രകാശനം ചെയ്തു.
സ്കൂൾ കറസ് പോണ്ടന്റ് മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പി സ് കോപ്പ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ, ഗാനരചയിതാവ് ബിജു കെ. ജോർജ്, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, ജനറൽ കൺവീനർ ഫാ. നിതീഷ് വല്യയ്യത്ത്, പിടിഎ പ്രസിഡന്റ് ഡോ. ജോജുജോൺ, തീം സോംഗ് കോ-ഓർഡിനേറ്റർമാരായ സുജാ സൈമൺ, വിനോദിനി, ജൂബിലി കൺവീനർ ബിന്നി സാഹിതി, എഫ്. ജയിംസ് എന്നിവർ പങ്കെടുത്തു.
തീം സോംഗിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ഹയർ സെക്കൻഡറി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ബിജു കെ. ജോർജാണ്. ചലച്ചിത്ര പിന്നണി ഗായകൻ സുധീപ് കുമാറാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സോംഗിന് മികവാർന്ന തരത്തിൽ നൃത്തച്ചുവടുകളുമായി വിദ്യാർഥികളായ കെ.ആർ. കീർത്തന, ജെ.എസ്. ആൻസി, ബി.എസ്. ഷിബിന, ആർ.എസ്. അപർണ, പി. ഗൗരിലക്ഷ് മി, റൂത്ത് അച്ചൻകുഞ്ഞ്, ജാനകി നായർ എന്നിവർ അണിനിരന്നു.