ഡയബറ്റിക് കെയര്‍ മെഡിക്കല്‍ ക്യാമ്പ്
1478451
Tuesday, November 12, 2024 6:42 AM IST
തിരുവനന്തപുരം: ലോക പ്രമേഹദിനത്തോട നുബന്ധിച്ചു ഈ മാസം 18 മുതല്‍ 22 വരെ മുറിഞ്ഞപാലം ജിജി ഹോസ്പിറ്റലില്‍ സൗജന്യ ഡയബറ്റിക് അവബോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
എന്ററോക്രൈനോളജിസ്റ്റ് ഡോ. ടോണി പി. ജോസഫും ഡോ. മോഹന്‍ ടി. ഷേണായിയും ക്യാമ്പിനു നേതൃത്വം നല്‍കും. ക്യാമ്പിനോടനുബന്ധിച്ചു സൗജന്യ കണ്‍സള്‍ട്ടേഷനും ആദ്യത്തെ 100 പേര്‍ക്ക് ബ്ലഡ് ഷുഗര്‍ പരിശോധനയും നടത്തും. ഡോക്ടറുടെ നിര്‍ദേശപ്രകാരം തെരഞ്ഞെടുത്ത രോഗികള്‍ക്ക് സൗജന്യ റെറ്റിനോപ്പതി, ന്യൂറോപ്പതി സ്ക്രീനിംഗ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8891198222 എന്ന നന്പറുകളിൽ ബന്ധപ്പെടണം.