വിദ്യാഭ്യാസ സംവരണം ആവശ്യപ്പെട്ട് ധര്‍ണ നടത്തി
1478453
Tuesday, November 12, 2024 6:42 AM IST
പാറശാല: നാടാര്‍ സമുദായത്തിന് ഒറ്റ ഗ്രൂപ്പായി ഏഴുശതമാനം വിദ്യാഭ്യാസ സംവരണം അനുവദിക്കുക, ജസ്റ്റീസ് ഹരിഹരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നാടാര്‍ സംയുക്ത സമിതി പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശാല ജംഗ്ഷനില്‍ ധര്‍ണ നടത്തി. നാടാര്‍ സര്‍വീസ് ഫെഡറേഷന് തിരുവനന്തപുരം ജി ല്ലാ പ്രസിഡന്റ് നിഷാന്ത് ജി രാജ് നാടാര്‍ അധ്യക്ഷത വഹിച്ചു. നാടാര്‍ സര്‍വീസ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊണ്ണിയൂര്‍ സനല്‍ കുമാര്‍ നാടാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
കെഎന്‍എംഎസ് പ്രസിഡന്റ് ജെ. ലോറന്‍സ് ആമുഖ പ്രഭാഷണം നടത്തി. വിഎസ്ഡിപി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. സുദേവന്, നാടാര്‍ സര്‍വീസ് ഫെഡറേഷന് വൈസ് പ്രസിഡന്റ് പാറശാല സനല്‍ രാജ് കുമാര്‍, കെഎന്‍എംഎസ് ട്രഷറര്‍ സൂരജ്, വിഎസ്ഡിപി സംസ്ഥാന പ്രസിഡന്റ് കൊടുക്കറ പുഷ്പജയന്, കെഎന്‍എംഎസ് ജനറല്‍ സെക്രട്ടറി പാറശാല കൃഷ്ണന് കുട്ടി, നാടാര്‍ സര്‍വീസ് ഫെഡറേഷന് ജില്ലാ ട്രഷറര്‍ ഷിബു മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.